Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Srilanka Vs Pakisthan

ക​ന​ത്ത മ​ഴ: വ​നി​താ ലോ​ക​ക​പ്പി​ലെ ശ്രീ​ല​ങ്ക-​പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

കൊ​ളം​ബോ: ഐ​സി​സി വ​നി​താ ലോ​ക​ക​പ്പി​ലെ ശ്രീ​ല​ങ്ക-​പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്

മ​ഴ​യെ തു​ട​ർ​ന്ന് ടോ​സ് വൈ​കി​യി​രു​ന്നു. പി​ന്നീ​ട് മ​ഴ ശ​മി​ച്ച​തി​നാ​ൽ 34 ഓ​വ​ർ വീ​ത​മാ​യി മ​ത്സ​രം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക ബൗ​ളിം​ഗും തെ​ര​ഞ്ഞെ​ടു​ത്തു.

പാ​ക്കി​സ്ഥാ​ൻ‌ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച് 4.2 ഓ​വ​റി​ലെ​ത്തി​യ​പ്പോ​ൾ വീ​ണ്ടും മ​ഴ​യെ​ത്തി. പി​ന്നീ​ട് മ​ഴ ശ​മി​ക്കാ​ത്ത​തി​നാ​ൽ മ​ത്സ​രം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​ൻ 4.2 ഓ​വ​റി​ൽ 18 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തോ​ടെ ഇ​രു ടീ​മി​നും ഓ​രോ പോ​യി​ന്‍റ് വീ​തം ല​ഭി​ച്ചു. ശ്രീ​ല​ങ്ക​യ്ക്ക് അ​ഞ്ച് പോ​യി​ന്‍റും പാ​ക്കി​സ്ഥാ​ന് മൂ​ന്ന് പോ​യി​ന്‍റും ആ​യി. ശ്രീ​ല​ങ്ക അ​ഞ്ചാം സ്ഥാ​ന​ത്തും പാ​ക്കി​സ്ഥാ​ൻ‌ ഏ​ഴാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്. ഇ​രു ടീ​മു​ക​ളും നേ​ര​ത്തെ ത​ന്നെ സെ​മി കാ​ണാ​തെ പു​റ​ത്താ​യി​രു​ന്നു.

Latest News

Up